സ്‌നേഹസേന
പറഞ്ഞുതീരാത്ത കഥകളുടെ അക്ഷയപാത്രമായ സ്‌നേഹമുത്തശ്ശി ഇന്നും കുട്ടികളുടെ വിസ്മയമാണ്. ഒരോ മാസവും കഥകളും കവിതകളുമായി പുത്തനുടുപ്പിട്ട് വരുന്ന ഈ വിസ്മയം ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. കാലം കഴിയുന്തോറും അതിനു വെളിച്ചമേറുന്നു. കുഞ്ഞുകൂട്ടുകാരിലൂടെ ഈ സ്‌നേഹം ലോകം മുഴുവന്‍ പ്രകാശിക്കുന്നു. കേരളത്തിലെ ഈശോസഭയുടെ സംരംഭമാണ് സ്‌നേഹസേന. മലയാളത്തിലും ഇംഗ്ലീഷിലുമായി സ്‌നേഹസേന, Tik -Tik Life എന്നിങ്ങനെ കുട്ടികള്‍ക്കായി രണ്ടു മാസികള്‍. കുട്ടികളില്‍ ജീവിതമൂല്യങ്ങള്‍ വളര്‍ത്താനുള്ള വേദിയാണ് ഇവിടെ ഒരുക്കുന്നത്.
ഭാരതത്തിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി 1932-ല്‍ ഈശോസഭാംഗമായ ഫാ. പോള്‍ വെനീഷ് എന്ന വൈദികന്‍ ഫ്രാന്‍സില്‍ നിന്ന് തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള ദിണ്ടിഗിലില്‍ എത്തിയതോടെ മാസികയുടെ ചരിത്രം ആരംഭിക്കുന്നു. ക്രിസ്തുവിന്റെ സന്ദേശം എല്ലാ കുട്ടികളിലുമെത്തിക്കുക, അവരെ ആത്മീയവും ധാര്‍മ്മികവുമായ അടിത്തറയില്‍ വളര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്‌നേഹസേനയുടെ ആദ്യനാമം അതായിരുന്നില്ല. ഇംഗ്ലീഷില്‍ Christ Reigns എന്ന പേരിലുള്ള ചെറുപതിപ്പാണ് ഫാ. വെനീഷ് ആദ്യം പുറത്തിറക്കിയത്. 1963 മുതല്‍ മാസികയ്ക്കൊപ്പം വിപുലമായ സപ്ലിമെന്റും പുറത്തിറക്കി. ഡയറക്ടര്‍ എന്നായിരുന്നു സപ്ലിമെന്റിന്റെ പേര്. ക്രിസ്തുരാജനില്‍ നിന്ന് സ്‌നേഹസേനയിലേക്കുള്ള മാറ്റം ഫാ. മാത്യു മൂഴയിലിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്. 1971 സെപ്റ്റംബര്‍ മുതല്‍ കുമാരനെല്ലൂരിലുള്ള ശാന്തിനിലയത്തിലായി സ്‌നേഹസേനയുടെ വിലാസം. കൂടുതല്‍ പ്രചാരത്തിനുള്ള സാധ്യതകളും യാത്രാസൗകര്യങ്ങളും കണക്കിലെടുത്ത് സ്‌നേഹസേനയെ കൊച്ചിയിലേക്ക് മാറ്റാന്‍ ഈശോസഭയുടെ അധികാരികള്‍ തീരുമാനിച്ചു. 2007 ജൂണ്‍ മാസം മുതല്‍ സ്‌നേഹസേന കൊച്ചിയില്‍ നിന്നാണ് വായനക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അറുപതുകളില്‍ നിന്നുള്ള സ്‌നേഹസേനയുടെ പ്രയാണം ഇന്നും തുടരുന്നു.
കഥകളിലൂടെയും കുട്ടിപ്പാട്ടുകളിലൂടെയും കൊച്ചുകുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കലും വിജ്ഞാനപ്രദമായ ചെറുകുറിപ്പുകളിലൂടെ കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കുകയാണ് www.snsehasena.org ന്റെ ലക്ഷ്യം. കുട്ടികളില്‍ വിജ്ഞാനവും വിനോദവും ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം. കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള പംക്തിയും സ്‌നേഹസേനയുടെ പ്രത്യേകതയാണ്. കഥ, കവിത, ക്വിസ്, കലാമത്സരങ്ങള്‍, നാടകക്കളരി തുടങ്ങി കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ അവസരം ഒരുക്കുന്നു.
ഡയറക്ടര്‍ &എഡിറ്റര്‍: ഷെയിസ് പൊരുന്നക്കോട്ട് എസ്.ജെ
എഡിറ്റോറിയല്‍ ടീം : റോയി തോട്ടം എസ്. ജെ., സെലഷ് മെറിന്‍ തോമസ്
കല: ഗായത്രി സുരേഷ്
ഡിസൈന്‍: രാജേഷ് ചാലോട്
അക്കൗണ്ട്‌സ്: എല്‍സി ജോസഫ്
സര്‍ക്കുലേഷന്‍: അഖില്‍ ജോസഫ്, ജോബി ജോണ്‍