''വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്. എന്നാല്‍ ഓരോ ബ്ലാക്ക്‌ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.''
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. പ്രശസ്തനായ മിസൈല്‍ സാങ്കേതികവിദ്യാവിദഗ്ദ്ധനും എന്‍ജിനീയറുമായിരുന്നു ഇദ്ദേഹം തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശ ഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. 2015 ജൂലൈ 27 ന് അന്തരിച്ചു.