''സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗര്‍ല്യമെങ്കില്‍ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തന്‍.''
അമേരിക്കന്‍ ഐക്യനാടുകളുടെ 16-ാമത് പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം പ്രസിഡന്റായിരിക്കെ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863 ലെ വിമോചന വിളംബരം. 1865 ഏപ്രില്‍ 14 വെള്ളിയാഴ്ച വാഷിങ്ടണ്‍, ഡി.സി.യിലെ ഫോര്‍ഡ്‌സ് തിയറ്ററില്‍ വെച്ച്, നടനും കോണ്‍ഫെഡറേറ്റ് അനുകൂലിയുമായ ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കണ്‍ മരണമടഞ്ഞത്. ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ ഇടം പിടിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ലിങ്കണ്‍.