പൂത്തുനില്ക്കുന്ന വൃക്ഷം. അതില്‍ പാറിക്കളിക്കുന്ന പക്ഷികള്‍. അവയുടെ സന്തോഷകരമായ പാട്ടുകള്‍. പക്ഷികളെപ്പോലെ സന്തോഷിക്കുക. പൂക്കളെപ്പോലെ പൊട്ടിച്ചിരിക്കുക. സന്തോഷം ദൈവം ഇഷ്ടപ്പെടുന്നു. എപ്പോഴും പുഞ്ചിരിക്കുക എളുപ്പമല്ല. ശ്രമിച്ചു നോക്കൂ. പുഞ്ചിരി ഒരനുഗ്രഹമാണ്. നിങ്ങള്‍ ക്ഷീണിച്ചിരിക്കുന്വോള് ചിരിക്കാന്‍ ശ്രമിക്കുക. ജോലിക്കൂടുതല്‍ നിങ്ങളെ തളര്ത്തുന്വോള് പുഞ്ചിരിക്കുക. കൂട്ടുകാര്‍ക്ക് നിങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടുമ്പോള്‍ പുഞ്ചിരിക്കുക.
മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുക നീലാകാശത്തേയും അതില്‍ പാറിനടക്കുന്ന വെള്ളമേഘങ്ങളെയും കാണുമ്പോള്‍ പുഞ്ചിരിക്കുക. വിടര്‍ന്നു നില്ക്കുന്ന പൂക്കളെ കാണുമ്പോള്‍ പുഞ്ചിരിക്കുക. അദ്ധ്യാപകരെയും അയല്‍ക്കാരെയും കാണുമ്പോള്‍ പുഞ്ചിരിക്കുക. സുഹൃത്തുക്കളെയും പുഞ്ചിരിയോടെ സ്വീകരിക്കുക ഓര്‍ക്കുക, സന്തോഷമുള്ളവരെ ദൈവം ഇഷ്ടപ്പെടുന്നു. ചിരിക്കുന്നവരെ മനുഷ്യര്‍ ഇഷ്ടപ്പെടുന്നു. ചിരിക്കൂ, പുഞ്ചിരിക്കൂ.