ഒരു ഗ്രീക്ക് ശില്‍പ്പിയായിരുന്ന ഡെയ്ഡാലീസിന്റെ പുത്രനായിരുന്നു ഇക്കാറസ്. ഡെയ്ഡാലീസ് ഒരിക്കല്‍ രണ്ടുജോടി ചിറകുകള്‍ നിര്‍മ്മിച്ചു. മെഴുകില്‍ത്തീര്‍ത്ത മനോഹരങ്ങളായ ചിറകുകള്‍. ഈ ചിറകുകള്‍ കെട്ടി നമുക്ക് പറക്കാം. പക്ഷേ ഒരു മുന്നറിയിപ്പ്. അധികം ഉയരത്തില്‍ പറക്കരുത്. ഏറെ ഉയരത്തില്‍ പറന്നാല്‍ സൂര്യരശ്മി കൊണ്ട് മെഴുക് ഉരുകും. നീ താഴെ വീഴും. ഡെയ്ഡാലീസ് പറഞ്ഞു. ഇക്കാറസ് തലകുലുക്കി. ഇരുവരും ചിറകുകള്‍ കെട്ടി പറന്നു. അച്ഛനെക്കാള്‍ ഉയരത്തില്‍ പറക്കണമെന്ന് ഇക്കാറസ് നിശ്ചയിച്ചു. അവന്‍ ഉയര്‍ന്ന് പൊങ്ങി. അഹങ്കാരിയായ ഇക്കാറസിന്റെ ചിറകുകള്‍ ഉരുകിയൊലിച്ചു. അവന്‍ വീണത് സമു്രദത്തിലാണ്. കടലിലെ ദേവതകള്‍ അവന്റെ മൃതദേഹം സിസിലിയുടെ തീരത്ത് സംസ്‌കരിച്ചു.
മുന്നറിയിപ്പുകളെ അവഗണിക്കരുത്. ഗതാഗത നിയന്ത്രണത്തിന് നാല്‍ക്കവലകളില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റിനെ അവഗണിച്ച് കാറോടിക്കുന്ന ചെറുപ്പക്കാര്‍ അവരെ പിന്തിടരുന്ന മരണത്തെ കാണുന്നില്ല. സാഹസികത്വം വേണ്ടിടത്തെ കാണിക്കാവൂ. മുന്നറിയിപ്പുകളും ഉപദേശങ്ങളും പൂര്‍ണ്ണമായി തള്ളികളയാതിരിക്കൂ.
ആപത്തു വന്നടുത്തീടുന്ന കാലത്തു-
ശോഭിക്കയില്ലെടോ സജ്ജന ഭാഷിതം.
(എഴുത്തച്ഛന്‍)