കോളജ് പ്രൊഫസര്‍ ജയദേവന്‍ പ്രസിദ്ധനായ ഒരു എഴുത്തുകാരനായിരുന്നു. അദ്ദേഹം എന്നും ഉച്ചയ്ക്ക് കൃത്യസമയത്ത് ഭക്ഷണത്തിനെത്തും. പക്ഷേ, മിക്കപ്പോഴും താമസിച്ചാണ് ഭക്ഷണം തയ്യാറാവുക. ഇതേ ചൊല്ലി അദ്ദേഹം ഭാര്യയുമായി ശണ്ഠകൂടും. അതുകൊണ്ടും ഫലമൊന്നും ഉണ്ടായില്ല. അതുകൊണ്ട് അദ്ദേഹം ഒരു തീരുമാനമെടുത്തു. ഭക്ഷണത്തിനു കാത്തിരിക്കുന്ന സമയം ഉപയോഗിച്ച് ഒരു പുസ്തകം എഴുതുക. എല്ലാ ദിവസവും പേനയും പേപ്പറുമായി അദ്ദേഹം ഭക്ഷണമേശയിലെത്തും.
ഭക്ഷണം വിളമ്പുന്നതുവരെ എഴുതിക്കൊണ്ടിരിക്കും. പത്തുവര്‍ഷത്തോളം ഈ പരിപാടി തുടര്‍ന്നു. അപ്പോഴേക്കും വലിയൊരു പുസ്തകം തയ്യാറായിരുന്നു. അത് അദ്ദേഹം പ്രസിദ്ധപ്പെടുത്തി. വെറുതേ പാഴാക്കിക്കളയാമായിരുന്ന സമയം ശരിക്കുപയോഗിച്ചതുകൊണ്ട് ഈടുറ്റ ഒരു ഗ്രന്ഥം രചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതുപോലെ എന്തുമാത്രം സമയമാണ് നാം വെറുതേ പാഴാക്കിക്കളയുന്നത്. സമയം ശരിക്കുപയോഗിച്ചാല്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവും.