ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിത. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ബ്രീട്ടീഷുകാര്‍ക്കെതിരെ ധീരതയോടെ പട നയിച്ചവള്‍. ഝാന്‍സിയുടെ റാണി, റാണി ലക്ഷ്മി ബായ് എന്ന മണികര്‍ണ്ണിക. 1828 നവംബര്‍ 19 ല്‍ വാരണസിയില്‍ ജനനം. ഗംഗാധര്‍ റാവു നേവാള്‍ക്കര്‍ രാജാവിന്റെ ജീവിത സഖിയായി ഝാന്‍സിയിലെത്തി. ഭര്‍ത്താവിന്റെ മരണ ശേഷം രാജ്യത്തിന്റെ ഭരണസാരഥ്യം റാണി ലക്ഷ്മി ബായ് ഏറ്റെടുത്തു. ഭര്‍ത്താവിന്റെ വിയോഗ ശേഷം ബ്രാഹ്മണ സ്ത്രീകള്‍ ലൗകിക ജീവിതം ഉപേക്ഷിച്ചിരുന്ന കാലത്താണ് അവര്‍ രാജ്യഭരണം ഏറ്റെടുത്ത് ചരിത്രം തിരുത്തിയത്.