മഹാനായ പിതാവിന്റെ മഹതിയായ മകളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാ ഗാന്ധി. 1917 നവംബര്‍ 19ന് അലഹബാദിലായിരുന്നു ഈ ഉരുക്കുവനിതയുടെ ജനനം. പിതാവ് ഇന്ത്യയുടെ ആരാധ്യനായ നേതാവും ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റു. ചെറുപ്പത്തിലെ തന്നെ ഊര്‍ജസ്വലയായ പെണ്‍കുട്ടിയായിരുന്നു. ഇന്ദിര സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്‌കൂളുകളിലായിരുന്നു. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബം ഇന്ദിരാ ഗാന്ധിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. 1966 ജനുവരി 24-ന് ലാല്‍ബഹദൂര്‍ ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 1984 ഒക്ടോബര്‍ 31-ന് സഫ്ദര്‍ജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തില്‍ വെച്ച് അംഗരക്ഷകരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റുമരിച്ചു.