വിനുവും മനുവും ആറ്റില്‍ ചൂണ്ടയെറിഞ്ഞു. ''എടാ വിനു , നീ ഇന്നലെ വന്നിരുന്നെങ്കില്‍!'' മനു പറഞ്ഞു. വിനു ചോദിച്ചു. ''ഇന്നലെ വന്നിരുന്നെങ്കില്‍! ''ഇന്നലെ ഒന്നര കിലോ തൂക്കമുള്ള വാള കിട്ടിയെടാ എനിക്ക ്.'' മനുവിന്റെ വെറും വീമ്പിളക്കല്‍! വിനുവുണ്ടോ വിടുന്നു. അവന്‍ പറഞ്ഞു. ''കഴിഞ്ഞ ആഴ്ച എനിക്ക് അഞ്ച് വാളയാടാ കിട്ടിയത്. നിനക്ക് ഒന്നല്ലേ കിട്ടിയൊള്ളൂ?'' മനു ബ്‌ളീച്ചടിച്ചു. പൊളിവാക്കില്‍ വിനു ജയിച്ചു. ചൂണ്ടക്കൊളുത്തുകളില്‍ കണ്ണും നട്ട് കാത്തിരുന്ന കൂട്ടുകാരുടെ ചൂണ്ടകളില്‍ മീന്‍ കൊരുത്തു. വാളയെ സ്വപ്നം കണ്ട് ഇരുവരും ചൂണ്ട വലിച്ചു. രണ്ടുപേര്‍ക്കും മീന്‍ കിട്ടി. ഒന്നൊരു കരിനന്തന്‍... മറ്റേതൊരു നെത്തൊലി. മനുവും വിനുവും പരസ്പരം നോക്കി. അണ്ടികളഞ്ഞ അണ്ണാന്റെ ഭാവമാണ് ഇരുവര്‍ക്കും. ''ഇന്ന് ഏത് നശിച്ചവനെയാണോ കണികണ്ടത്?'' വിനുവിന്റെ ചോദ്യം. ''കണിദോഷമല്ലെടാ ഇത് കന്നിയാ. കന്നിമാസം കഞ്ഞിമാസമാടാ.'' മനുവിന്റെ (പവചനം.! കരിനന്തനെയും നെത്തോലിയെയും വെള്ളത്തിലെറിഞ്ഞ് രണ്ടുപേരും പിരിഞ്ഞു. നടന്നതെല്ലാം മനു അമ്മയോട് പറഞ്ഞു. അവര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞു. ''കണിയും കന്നിയും കുഴപ്പമുണ്ടാക്കില്ല. കുഴപ്പമുണ്ടാക്കുന്നത് നിങ്ങളുടെ കന്നം തിരിവുതന്നെ.'' കാരൃമില്ലാതെ കള്ളം പറയരുത് കേട്ടോ