കവിത
ആദിത്യ ബി.
സെന്റ് ജൂഡ് എക്‌സലന്റ് എച്ച്. എസ്. എസ്.
മുഖത്തല, കൊല്ലം
പലായനം! പലായനം!
ഭൂമിയിലൂടെ പലായനം!
മനുഷ്യന്‍ തന്‍ ധൃതിയില്‍
വിസ്മരിക്കുന്നു നിലനില്‍പ്.
മുറിച്ചു കളയും വൃക്ഷം,
ഇടിച്ചു കളയും കുന്ന്,
ചപ്പുചവറുകള്‍ എറിയും
ഭൂമിയില്‍ മാനവര്‍.
എന്തിനിങ്ങനെ ചെയ്യുക നീ,
എന്തിനിങ്ങനെ ദ്രോഹിക്കുന്നു ഭൂമിയെ...
ഭൂമിയെ നശിപ്പിക്കും പ്രവൃത്തികള്‍
ചെയ്യും മനുഷ്യാ നീ...
ഓര്‍ക്കുക ഈ ഭൂമിയില്ലെങ്കില്‍,
വായുവില്ലെങ്കില്‍, വെള്ളമില്ലെങ്കില്‍
നമ്മുടെ നിലനില്‍പുണ്ടോ ഭൂമിയില്‍?
ദ്രോഹിക്കരുതേ നീ, യാചിക്കയാണു ഞാന്‍
കൊല്ലരുതേ നീ, കരയുകയാണു ഞാന്‍
ഭൂമിതന്‍ രോദനം,
ഭൂമിതന്‍ നിലവിളി
ശ്രവിക്കുക നീ മര്‍ത്യാ... കേള്‍ക്കുക നീ...