കവിത
ബ്ലസ്സ വര്‍ഗീസ്
സെന്റ് മേരീസ് ജി. എച്ച്. എസ്.
കുറവിലങ്ങാട്
ചെമ്മഞ്ഞക്കൊടി പാറിച്ച്
പടിഞ്ഞാറോട്ടു മറയുമ്പോള്‍
ഓര്‍ക്കുക നാം
സൂര്യന്റെ മായാലീലകളെ.
അന്തിവെയിലേറ്റ് നാം
ഊര്ജ്ജസ്വലരാകുമ്പോള്
ഓര്‍ക്കുക, ശൈത്യകാലമെത്തിയാല്‍
നമുക്കാസ്വദിക്കാനാവില്ല
ഈ മായാലീലകള്‍.
പ്രകൃതിതന്‍ പുണ്യമായ്
ജന്മമെടുത്ത സൂര്യനെ
നാം മറക്കരുതൊരിക്കലും.
സൂര്യരശ്മികളാല്‍ ധന്യയാകും ഭൂമീ,
നീ എന്തിനു സൂര്യനെ മറയ്ക്കുന്നു?
നിന് ഭംഗി തെളിച്ചുകാട്ടും സൂര്യനെ
നീ എന്തിനു വിണ്ണിലേക്കു പറഞ്ഞയക്കുന്നു?