കവിത
ഹരിസൂര്യ പി. എസ്
സര്‍വ്വോദയ സ്‌കൂള്‍
ഏച്ചോം
ഗ്രാമത്തിലാണെന്നമ്മമ്മതന്‍വീട്
ഭൂമിതന്‍ മടിയായ ഗ്രാമത്തില്‍
പ്രകൃതിതന്‍ സൗന്ദര്യം ആവോളമേന്തുമീ
ഗ്രാമത്തില്‍ പോയി ഞാന്‍ അന്നൊരു നാളില്‍
സ്‌നേഹം തുളുമ്പുമാ മുഖവും കൈകളും
സ്‌നേഹത്തോടെയെന്‍ നെറുകയില്‍ തഴുകി.
ആ സ്‌നേഹം രുചിച്ചറിഞ്ഞ്
അമ്മമ്മയോടടുത്തുപോയി ഞാന്‍.
രുചിയേറും ഭക്ഷണം
സ്‌നേഹം ചാലിച്ച് വാരിത്തരുമ്പോള്‍
സ്‌നേഹിച്ചുപോയെന്‍ അമ്മമ്മയെ
കഥകള്‍ കേട്ടുറങ്ങി ഞാന്‍ ആ മാറിന്‍ ചൂടുപറ്റി.
കാലമേറെ കടന്നുപോയി
ജീവിതം കാതങ്ങള്‍ക്കകലെയായി.
അന്നൊരു നാളിലെന്‍ കൂട്ടുകാരോടൊത്ത്
ഞാനെത്തിയൊരേകാന്ത വൃദ്ധസദനത്തില്‍
കണ്ടൊരാ കാഴ്ചയില്‍ ഞെട്ടിത്തരിച്ചുപോയ്
പൊട്ടിക്കരഞ്ഞു ഞാനാനിമിഷം.
വൃദ്ധാശ്രമത്തിന്‍ പടിയില്‍ നില്‍പൂ
എന്‍പ്രിയയാം അമ്മമ്മ.
സ്‌നേഹവതിയാമെന്നമ്മമ്മയെ
അവിടെ നടതള്ളിയെന്‍ വീട്ടുകാര്‍.
കെട്ടിപ്പിടിച്ചു കരഞ്ഞു ഞാന്‍
ഇഷ്ടമാണേറെയെന്നമ്മമ്മയെ.
മറുപടിയായ് വീണു ചുടുകണ്ണീര്‍തുള്ളികള്‍
മാതാപിതാക്കളെ തെരുവിലേക്കെറിയുന്ന
മക്കളോടുള്ള മറുപടിയാണത്.