കഥ
ആസിയമോള്‍ എ.എ.
ബി.ടി.കെ.എല്‍.പി. സ്കൂള്‍
ഫാത്തിമപുരം
ഒരിടത്ത് ഒരു പച്ചമുളകും തക്കാളിയും ഉണ്ടായിരുന്നു. അടുക്കളയിലായിരുന്നു ഇരുവരുടെയും താമസം. ''നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ല.'' തക്കാളി എപ്പോഴും പച്ചമുളകിനെ കളിയാക്കും. ഒരു ദിവസം വികൃതിയായ എലിക്കുട്ടന് അടുക്കളയിലെത്തി ''ഹയ്യട ഇവനെ ഒന്നു കടിക്കാം.'' ചുവന്നു തുടുത്ത തക്കാളിയെ കണ്ട എലിക്കുട്ടന് ഓടി വന്നു. തക്കാളി ഉറക്കെ കരഞ്ഞു. ''അയ്യോ...'' കരച്ചില് കേട്ട് പച്ചമുളക് ഓടിയെത്തി. ''ധൈര്യം ഉണ്ടെങ്കില്‍ എന്നെ കടിക്ക്.'' പച്ചമുളക് പറഞ്ഞു. എലിക്കുട്ടന് പച്ചമുളകിനെ ഒറ്റക്കടി. ''അയ്യോ, എരിയുന്നേ...'' എലിക്കുട്ടന് കരഞ്ഞുകൊണ്ട് ഓടടാ ഓട്ടം. ''എല്ലാവര്ക്കും ഓരോ കഴിവുകളുണ്ടെന്ന് ഞാന്‍ ഓര്‍ത്തില്ല, നീ എന്നോട് ക്ഷമിക്കണെ..'' തക്കാളി പറഞ്ഞു.