കഥ
മരിയ അന്ന സാബു
സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്.എസ്
കോട്ടയം
ആടുകളെ വളര്‍ത്തി അവയുടെ പാല്‍ വിറ്റാണ് ജാനുവമ്മയും മകനും ജീവിച്ചിരുന്നത്. ഓമനിച്ചു വളര്‍ത്തുന്ന രണ്ട് ആടുകള്‍ക്ക് ചിന്നുവെന്നും മിന്നുവെന്നും അവര്‍ പേരിട്ടു. വീട്ടുമുറ്റത്തെ ആല്‍മരത്തില്‍ ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും കൂടുകൂട്ടി പാര്‍ത്തിരുന്നു. ചിന്നുവും മിന്നുവും കിളികളും ജാനുവമ്മയുടെയും മകന്റെയും കൂട്ടുകാരായി. ഒരിക്കല്‍ രണ്ടു കള്ളന്‍മാര്‍ ആ വഴി നടന്നു പോകുകയായിരുന്നു.
''നാളെ ഇവിടുത്തെ അമ്പലത്തില്‍ ഉല്‍സവമാണ്. എല്ലാവരും ഉത്സവത്തിനു പോകും. നമുക്ക് ഈ വീട്ടില്‍ നിന്നു തുടങ്ങാം.'' കള്ളന്‍മാര്‍ മോഷണത്തിന് പദ്ധതിയിടുന്നത് ചിന്നു ആട് കേള്‍ക്കുന്നുണ്ടായിരുന്നു. ചിന്നു കൂട്ടുകാരായ മിന്നു ആടിനോടും കിളികളോടും കാര്യം പറഞ്ഞു. ''നമുക്ക് എങ്ങനെയും ഇത് തടയണം.'' അവര്‍ തീരുമാനിച്ചു. പിറ്റേന്ന് ജാനുവമ്മയും മകനും ഉത്സവത്തിനു പോയതോടെ ചിന്നുവും മിന്നുവും വീടിനുള്ളില്‍ കയറി ഒളിച്ചിരുന്നു. കള്ളന്‍മാര്‍ വീട്ടില്‍ കയറിയതും അവര്‍ പാഞ്ഞുവന്ന് കള്ളന്‍മാരെ കുത്തിമറിച്ചു. വേദനകൊണ്ട് പുളഞ്ഞ അവര്‍ പുറത്തേയ്‌ക്കോടി. ഈ സമയത്ത് കിളികള്‍ പറന്നു വന്ന് കള്ളന്‍മാരുടെ തലയില്‍ കൊത്തി. അവര്‍ ജീവനും കൊണ്ടോടി.