കഥ
നന്ദം സുനില്‍
ബി.ടി.കെ.എല്‍.പി.
ഫാത്തിമപുരം
ഒരു തടാകത്തിന്റെ തീരത്ത് പുല്‍ത്തകിടിയില്‍ ഏതാനും തവളകള്‍ താമസിച്ചിരുന്നു. തടാകത്തിലിറങ്ങി കീടങ്ങളെയും പുഴുക്കളെയും തിന്ന് അവ തടാകം ശുചിയാക്കിയിരുന്നു. ഒരിക്കല്‍ തവളകള്‍ കൊതുകുകളെ പിടിച്ചു തിന്നുകൊണ്ട് പുല്ലുകള്‍ക്കിടയില്‍ ചാടിച്ചാടി നടക്കുകയായിരുന്നു. സന്ധ്യാസമയം ഏതാനും കുട്ടികള്‍ കുളികഴിഞ്ഞ് കുളക്കരയില്‍ വന്നു. അവരിലൊരാള്‍ ചാടി നടക്കുന്ന തവളയെ കണ്ട് അതിനെ എറിഞ്ഞ് കൊല്ലണമെന്ന് തിരുമാനിച്ചു. തവളയെകൊല്ലാന്‍ കൈകളുയര്‍ത്തിയ ഉടനെ തവള സംസാരിക്കാന്‍ തുടങ്ങി. ദയവായി ഞങ്ങളെ വെറുതെ വിട്ടാലും... തവളയുടെ സംസാരം കേട്ട് കുട്ടികള്‍ കല്ലുകള്‍ താഴെയിട്ടു. നമ്മുടെ നേരമ്പോക്കുകള്‍ മറ്റുള്ളവര്‍ക്ക് മാരകമാകും. കളിയായി പോലും നാം ആരേയും ഉപദ്രവിക്കരുത്.