1. ആരോടും മല്ലടിക്കും
വെള്ളത്തോടു മാത്രമില്ല ,-അഗ്നി
2. ആല്‍ത്തറയ്ക്കലെ വെള്ളം വറ്റുമ്പോള്‍
പൂവാലന്‍ പക്ഷിക്കു മരണം,-വിളക്കണയുക
3. ഇരുതല വീര്‍ത്തും നടുനേര്‍ത്തും
വെള്ളം വെള്ളം വെളവെള്ളം,-തിമില
3. എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാല്‍ ചത്തുപോകും,-അഗ്നി
4. എടുത്ത വെള്ളം
എടുത്തേടത്തു വെച്ചുകൂടാ ,-കറന്ന പാല്
5. ഒരു തുള്ളി വെള്ളം കൊണ്ട്
ഒരു സ്ഫടികക്കൊട്ടാരം ,-നീര്‍പ്പോള
6. ഓടും കുതിര ചാടും കുതിര
വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര,-ചെരിപ്പ്
7. പച്ച കണ്ടു കച്ച കൊത്തി
പച്ച കൊത്തി പാറ കണ്ടു
പാറ കൊത്തി വെള്ളി കണ്ടു
വെള്ളി കൊത്തി വെള്ളം കണ്ടു,-തേങ്ങ
8. പുഞ്ചപാടത്തു വെള്ളം വറ്റി
പഞ്ചവര്‍ണ്ണക്കിളി ചത്തും പോയി ,-വിളക്കണയുക
10. മണിമാല ധരിച്ചുള്ള ആയിരം കണ്ണന്‍
വിശ്വരൂപമെടുത്തു വെള്ളത്തില്‍ ചാടി,-വല
11. വായിലാത്തവന്‍ വെള്ളം കുടിച്ചു,-സ്‌പോഞ്ച്
12. വെള്ളക്കടലില്‍ നടുക്കു കരിന്തടാകം ,-കണ്ണ്
13. വെള്ളത്തില്‍ പിറന്നു വായുവില്‍ വളര്‍ന്നു ,-കൊതുക്
15. വെള്ളത്തിലിട്ടാല്‍ നനയില്ല
കരയിലിട്ടാല്‍ തോരുകയില്ല,- ചേമ്പില
15. വെള്ളംകുടിയന്‍ വല്ലാത്ത പഹയന്‍
നട്ടെല്ലു പൊട്ടിയാല്‍ കുപ്പയില്‍ വാസം,- മണ്‍കുടം