1. അക്കരം നില്ക്കും കുട്ട്യാന
ഇക്കരെ നില്ക്കും കുട്ട്യാമ്പി
ചോടെ പോകും കുട്ട്യാന
മീതേ പോകും കുട്ട്യാന
...സൂര്യന്
2. അന്തിയ്ക്കരെയക്കരെ പാടത്തു
സ്വര്‍ണ്ണം കൊണ്ടൊരു പൂത്തളിക,
കണ്ടാലും കൊതിക്കും പൂത്തളിക
...സൂര്യന്
3. അന്തിയാകുമ്പോള്‍ അങ്കലാപ്പോടെ
കണ്ണടയ്ക്കും ഞാന്‍
പുലരിയാകുമ്പോള്‍ ആഹ്ലാദത്തോടെ
കണ്ണുതുറക്കും ഞാന്‍
...സൂര്യന്
3. അന്തിയാകുമ്പോള്‍ അങ്കലാപ്പോടെ
കണ്ണടയ്ക്കും ഞാന്‍
പുലരിയാകുമ്പോള്‍ ആഹ്ലാദത്തോടെ
കണ്ണുതുറക്കും ഞാന്‍
...സൂര്യന്
4. ആയിരം തിരിയിട്ടു കത്തിച്ച പൊന്‍വിളക്ക്
അന്തിയായപ്പോളണഞ്ഞു പോയി
...സൂര്യന്
5. എന്റെ മകനെന്തു ധൃതി, കാലത്തു നട്ടു
വൈകീട്ടു കൊയ്തു
.....സൂര്യന്
6. കടലോടുകടല്‍ ചുറ്റിവരുന്ന
ചെങ്കുപ്പായക്കാരന്‍
...സൂര്യന്
7. കിഴക്കേപ്പുറത്തു വാഴ വച്ചു
പടിഞ്ഞാറേപ്പുറത്തു കുല വെട്ടി
...സൂര്യന്