1. അഞ്ച് അതിശയമുള്ള വസ്തുവിന്റെ
പേര് പറഞ്ഞാല്‍ അയ്യായിരം കടം
2. ഒരമ്മ മുറം വീശി പോകുന്നു
3. ചട്ടക്കം പടക്കം നാലാള്
തപ്പിട്ടു കൊട്ടാന്‍ രണ്ടാള്
വേലിക്കല് തപ്പാനൊരാള്
4. തത്തക്കു പിത്തക്കു നാലാള്
തപ്പിട്ടു കൊട്ടാന്‍ രണ്ടാള്
എത്തിപ്പിടിക്കാന്‍ ഒരാള്‍
5 മൂക്കില്‍ കൈയന്‍. പൊണ്ണത്തടിയന്
കാട്ടിലെ വമ്പന്‍, നാട്ടിലെ മാന്യന്
6 വിശറി വീശി നടക്കുന്നു
ചുട്ടുമിന്നി നടക്കുന്നു
വേലിതപ്പി നടക്കുന്നു
കിണ്ണമിട്ടു നടക്കുന്നു
7. ഒരമ്മയുണ്ട് രണ്ടു മുറം പിടിച്ചു നില്ക്കുന്നു
ചേറ്റാനല്ല കൊഴിക്കാനല്ല വീശാന്‍
- ഉത്തരം ആന