മലയാള ചലചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍. 1945 മെയ് 23ന് ജനനം. നാലു നോവലറ്റുകളും, പന്ത്രണ്ട് നോവലുകളും രചിച്ച പത്മരാജന്‍ 36 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 18 സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഒരിടത്തൊരു ഫയല്‍മാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം എന്നിവ പ്രധാന ചിത്രങ്ങള്‍. 1991 ജനുവരി 24 ന് മരണം.