ആളിക്കത്തുന്ന അഗ്നിക്കു സമീപം നിന്നുകൊണ്ടാണ് ക്യാപ്റ്റന്‍ബോസ് യാത്രക്കാരെയും കപ്പലും രക്ഷപ്പെടുത്തിയത്. തനിക്കു പൊള്ളലേറ്റാലും അവസാനത്തെ യാത്രക്കാരന്‍ വരെ രക്ഷപെടണമെന്ന് അയാളാഗ്രഹിച്ചു. ക്യാപ്റ്റന്‍ ബോസ് സാഹസികനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തെപ്പോലെ ധീരകൃത്യങ്ങള്‍ ചെയ്യുവാന്‍ നമുക്കു കഴിഞ്ഞെന്നുവരില്ല. അതിനുള്ള സാഹചര്യങ്ങള്‍ ലഭിച്ചെന്നും വരില്ല. പക്ഷെ നമ്മുടെ ധീരതയും ത്യാഗബോധവും ആവശ്യമായിവരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കു ലഭിക്കാറുണ്ട്. ഏറ്റവും പ്രധാനം നമ്മുടെ അനുദിനജീവിതത്തിലെ ജോലികളും കടമകളും മുടക്കംകൂടാതെ എല്ലാ ദിവസവും ഭംഗിയായി ചെയ്യുകയാണ്. വല്ലപ്പോഴും പഠിച്ചതുകൊണ്ടായില്ല. വര്‍ഷംമുഴുവന്‍ സ്ഥിരമായി പഠിക്കുക. പരീക്ഷയടുക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ പോരാ.
എല്ലാദിവസവും പ്രാര്‍ത്ഥനയിലൂടെ കുറച്ചുസമയമെങ്കിലും ഈശ്വരസന്നിധാനത്തില്‍ ലയിച്ചിരിക്കാനും അവിടത്തെ ആരാധിക്കാനും കഴിയണം. മറ്റുള്ളവരോട് ഇഷ്ടം തോന്നുമ്പോള്‍ മാത്രം സുഖമില്ലാത്തപ്പോള്‍പോലും ഹൃദ്യമായി പെരുമാറുക. പല കുട്ടികളും സത്യംപറയുക, നല്ല വാക്കുകള്‍ മാത്രം സംസാരിക്കുക, അതിരാവിലെ എഴുന്നേല്‍ക്കുക, സന്തോഷപൂര്‍വ്വം അനുസരിക്കുക തുടങ്ങിയ നല്ല നിശ്ചയങ്ങള്‍ എടുക്കാറുണ്ട്. പക്ഷെ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അവ മറന്നുപോകുന്നു. ജീവിതത്തില്‍ ഉയര്‍ന്നുവരണമെങ്കില്‍ വലിയ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ നിങ്ങളുടെ നല്ല തീരുമാനങ്ങളിലും നല്ല പ്രവര്‍ത്തനങ്ങളിലും സ്ഥിരമായി ഉറച്ചുനില്‍ക്കേണ്ടിയിരിക്കുന്നു. ക്യാപ്റ്റന്‍ ബോസ് നല്‍കുന്ന സന്ദേശമിതാണ്.