തേനിമലയിലെ തേനഴകന്റെ മക്കളായിരുന്നു മാതേവനും മാളൂട്ടിയും. ഒരിക്കല്‍ കാട്ടുപൊന്തയില്‍ തേനെടുക്കാന്‍ പോയ തേനഴകനെ കാട്ടുകടന്നലുകള്‍ കൂട്ടമായി വന്ന് കുത്തിക്കൊന്നു.
അതില്‍പ്പിന്നെ മാതേവനും മാളൂട്ടിയും തനിച്ചായി കാട്ടുമുള വെട്ടിക്കൊണ്ടു വന്ന് കുട്ടയും മുറവും നെയ്താണ് അവര്‍ ജീവിച്ചു വന്നത്. ഒരിക്കല്‍ മാളൂട്ടിയെ വീട്ടിലാക്കിയട്ട് മാതേവന്‍ മുളവെട്ടാന്‍ കാട്ടിലേക്കു പോയി. മുളയും ചുമന്ന് മാതേവന്‍ തിരിച്ചെത്തിയപ്പോള്‍ മാളൂട്ടിയ വീട്ടില്‍ കണ്ടില്ല.
അയ്യോ... എന്റെ കുഞ്ഞിപ്പെങ്ങളെ കാണാനില്ല. മാളോരേ ഓടിവരണേ അവന്‍ കരഞ്ഞു കൊണ്ട് കാട്ടിലൂടെ പരക്കം പാഞ്ഞു. അപ്പോള്‍ വഴി വക്കില്‍ നിന് മരമൂത്തച്ഛന്‍ പറഞ്ഞു. മാതേവാ, നിന്റെ കുഞ്ഞിപ്പെങ്ങളെ കാട്ടിലെ ചാത്തമ്മരാക്ഷസി തട്ടിക്കൊണ്ടു പോയി. വേഗം ചെന്നില്ലെങ്കില്‍ ആ ദുഷ്ട രാക്ഷസി അവളെ കൊല്ലും. ഇതുകേട്ട് മാതേവ് കാട്ടുവഴിയിലൂടെ ഓടി. കുറച്ചുദൂരം ചെന്നപ്പോള്‍ അവന്‍ കനകമലയിലെ കനകമ്മപ്പരുന്തിനെ കണ്ടു പരുന്തു പറഞ്ഞു.
മാതേവാ, നിന്റെ പെങ്ങളെ ചാത്തമ്മരാക്ഷസി ഒരു ആട്ടിന്‍കുട്ടിയാക്കി മാറ്റി കഴിഞ്ഞു. ഇനി പോയിട്ടും വലിയ കാര്യമില്ല. ഇതുകൂടി കേട്ടതോടെ അവന് സങ്കടം സഹിക്കവയ്യാതെയായി. അവന്‍ നെഞ്ചത്തടിച്ചു കൊണ്ട് കാട്ടിനകത്തേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോള്‍ അവന് സങ്കടം സഹിക്കവയ്യാതെയായി അവന്‍ നെഞ്ചത്തടിച്ചു കൊണ്ട് കാട്ടിനകത്തേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോള്‍ ഒരു പേരാലിന്‍ ചുവട്ടില്‍ വെളുത്ത ഒരു ആട്ടിന്‍കുട്ടി നില്‍ക്കുന്നത് മാതേവന്‍ കണ്ടു. അത് തന്റെ പെങ്ങള്‍ മാളൂട്ടിയാണെന്ന് അവന് മനസ്സിലായി. ആട്ടിന്‍കുട്ടിയുടെ അടുക്കലേക്ക് ചെന്നപ്പോള്‍ ചാത്തമ്മ രാക്ഷസി അലറികൊണ്ട് അവിടേയ്ക്ക് കുതിച്ചെത്തി.
തൊട്ടു പോകരുത്, തൊട്ടാല്‍ നിന്നെയും ഞാനൊരു ആട്ടിന്‍കുട്ടിയാക്കി കൊന്നു തിന്നും. ജീവന്‍ വേണേല്‍ വേഗം ഓടിക്കോ...' ചാത്തമ്മരാക്ഷസി അലറി. രാക്ഷസിയുടെ ഭീകരമുഖം കണ്ട് അവന്‍ പേടിച്ചോടി. എങ്കിലും എന്തു ത്യാഗം ചെയ്തും തന്റെ കുഞ്ഞിപ്പെങ്ങളെ രക്ഷിക്കുമെന്ന് അവന്‍ പ്രതിജ്ഞ ചെയ്തു. മാതേവന്‍ സങ്കടത്തോടെ തിരിച്ചുപോകുന്നത് കനകമ്മപ്പരുന്ത് വീണ്ടും കണ്ടു. പെങ്ങളോടുള്ള അവന്റെ കറയറ്റ സ്‌നേഹം കണ്ട് പരുന്തിന്റെ മനസ്സലിഞ്ഞു. പരുന്തു പറഞ്ഞു.
മാതേവാ, ചാത്തമ്മരാക്ഷസിയുടെ മന്ത്രശക്തി അവരുടെ ഊന്നുവടിയിലാണ്. ആ വടി അവര്‍ പേരാലിന്റെ പൊത്തില്‍ ഒലിച്ചു വച്ചിരിക്കുകയാണ്. അത് ഒടിച്ചു കളഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. അതോടെ അവര്‍ നടുവൊടിഞ്ഞ് നിലത്തു വീഴും.പക്ഷേ ആ മന്ത്രവടി എങ്ങനെ കിട്ടും. അവന്‍ ആരാഞ്ഞു. അക്കാര്യത്തില്‍ ഞാന്‍ നിന്നെ സഹായിക്കാം. ഞാന്‍ ആലിന്‍പ1ത്തില്‍ കയറി മന്ത്രവടി പുറത്തേക്ക് വലിച്ചിടാം.
നീയത് ആ നിമിഷം തന്നെ ഒടിച്ചു കളയണം. കനകമ്മപ്പരുന്ത് വിശദമാക്കി. മാതേവനും പരുന്തുംകൂടി പേരാലിന്റെ ചുവട്ടിലേക്ക് പുറപ്പെട്ടു. രാക്ഷസിയുടെ കണ്ണു വെട്ടിച്ച് പരുന്ത് മന്ത്രവടി കൊത്തി പുറത്തേക്കിട്ടു. മാതേവന്‍ ഓടിച്ചെന്ന് മന്ത്രവടി രണ്ടായി ഒടിച്ചു. അത്ഭുതം. ആ നിമിഷത്തില്‍ത്തന്നെ ദുഷ്ടരാക്ഷസി നടുവൊടിഞ്ഞ് പുധും എന്ന് ഒരൊറ്റ വീഴ്ച. ഹായ്, ആട്ടിന്‍കുട്ടി പെട്ടന്ന് പഴയതുപോലെ മാളൂട്ടിയായി മാറി. മാതേവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കനകമ്മപ്പരുന്തിനും മരമുത്തച്ഛനും നന്ദി പറഞ്ഞു കൊണ്ട് മാതേവന്‍ കുഞ്ഞിപ്പെങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.