മലയാള കവിതാസാഹിത്യത്തെ ഭാവുകത്വത്തിന്റെ പുതുവഴികളിലേക്കു കൈപിടിച്ചുയര്‍ത്തിയ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. എഴുത്തുക്കാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
എട്ടാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം,സഞ്ചാരികള്‍,വെണ്ണക്കല്ലിന്റെ കഥ, കടമ്പിന്‍ പൂക്കള്‍, പഞ്ചവര്‍ണക്കിളികള്‍ (കവിതാസമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ദേശസേവിക(ഗ്രന്ഥകാവ്യം), ഈ ഏട്ടത്തി നുണയേ പറയൂ(നാടകം), കാക്കപ്പുള്ളികള്‍(ചെറുകഥാ സമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.