എന്റപ്പന്‍ സാജന്‍
സാജന്‍ ബേക്കറി കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. കുട്ടികള്‍ക്ക് അവരുടെ അച്ഛനമ്മമാരോടൊപ്പം മുത്തശ്ശി-മുത്തച്ഛന്മാരോടൊപ്പം തിയറ്ററുകളില്‍ പോയി കാണാന്‍ സാധിക്കുന്ന ചിത്രം. വളരെ സിപിള്‍ ആയ പ്രമേയമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബേക്കറി പ്രധാന കഥാപാത്രമായി കടന്നുവരുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങള്‍ കൊതിയൂറിക്കും. ചില പലഹാരങ്ങള്‍ ഉണ്ടാക്കുന്ന റസിപ്പികളും സിനിമയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാജന്‍ ബേക്കറി സിന്‍സ് 1962 എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. അരുണ്‍ ചന്തുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രമണ്യനും ചേര്‍ന്നാണ് പടം നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നീ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
എന്റെ കുട്ടിക്കാലം
കുട്ടിക്കാലം മനസില്‍ വരുമ്പോള്‍ സ്‌കൂള്‍ തന്നെയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. സ്‌കൂളില്‍ പോകുന്ന നല്ല ഓര്‍മകള്‍. അവധിക്കാലം കസിന്‍സിന്റെ ഒപ്പമായിരുന്നു കൂടുതലും ചിലവഴിച്ചിരുന്നത്. പറമ്പുകളായിരുന്നു ഞങ്ങളുടെ പ്രധാന കളിസ്ഥലം. അതിലൂടെ ഓടി കളിച്ചും പല വിനോദങ്ങളിലേര്‍പ്പെട്ടും ഞങ്ങള്‍ അടിച്ചുപൊളിച്ചു. ഓണക്കാലത്തെ ഓര്‍മകള്‍, ക്രിസ്മസ് തറവാട്ടുവീട്ടിലായിരുന്നു ആഘോഷം. നല്ല രുചികരമായ ഭക്ഷണം അടുക്കളയില്‍ നിറയും. അവ രുചിക്കുക, കഴിക്കുക ഇതൊക്കെയായിരുന്നു ആഘോഷ ദിവസങ്ങളിലെ പ്രധാന വിനോദങ്ങള്‍. ജീവിതത്തിലും ചെറിയ ചെറിയ കുസൃതികള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും ആ കുസൃതിയുടെ ഷെയ്ഡ് എല്ലാ കഥാപാത്രങ്ങളിലും കാണാം. എന്റെ ചില കുസൃതികള്‍ മക്കള്‍ക്കും കിട്ടിയിട്ടുണ്ട്. പിന്നെ ഇതൊക്കെയല്ലേ ഒരു രസം.
എന്‍ജിനീയര്‍ നടനായി
സിനിമയില്‍ എത്തുന്നതിനു മുമ്പ് എന്‍ജിനീയര്‍ ആയി ജോലി ചെയ്തിരുന്നു. ഏതു തൊഴില്‍ ചെയ്യുമ്പോഴും സത്യസന്ധതയും ആത്മാര്‍ത്ഥയും വച്ചുപുലര്‍ത്താറുണ്ട്. സിനിമ കുട്ടിക്കാലത്തേ ഒത്തിരി ആകര്‍ഷിച്ചിരുന്നു. തിയറ്ററുകളില്‍ പോയി സിനിമ കാണുന്നതിന് അവസരം ലഭിച്ചിരുന്നില്ല. ടിവിയില്‍ വരുന്ന സിനിമകള്‍ മുടങ്ങാതെ കാണുമായിരുന്നു. സിനിമ എന്നും ഒരു സ്വപ്നമായിരുന്നു. ഏതൊരു ചെറുപ്പക്കാരനെയും പോലെ ഞാനും സ്വപ്നം കണ്ടിരുന്നു. എന്നാല്‍, അഭിനേതാവായത് തികച്ചും ആകസ്മികം. കാരണം, അതിനുള്ള ആത്മവിശ്വാസമൊന്നും എനിക്കുണ്ടായിരുന്നില്ല. കൊളേജില്‍ പഠിക്കുമ്പോഴാണ് സിനിമ വല്ലാത്ത ആഗ്രഹമായി മാറിയത്. നിരന്തരം സിനിമ കാണുമായിരുന്നു. ഒരു സ്‌ക്രിപ്റ്റ് റൈറ്ററോ അസിസ്റ്റന്റ് ഡയറക്ടറായിട്ടോ പ്രവര്‍ത്തിക്കണം എന്നേ വിചാരിച്ചിരുന്നുള്ളു. നടന്‍ മനസില്‍ പോലുമുണ്ടായിരുന്നില്ല.