കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യയാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. ജങ്ക് ഫുഡില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ടാവും. ഇവ പതിവായി കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ്, കോളകള്‍, കൃത്രിമപാനീയങ്ങള്‍, റെഡി ടു ഈറ്റ് പാക്കറ്റ് ഭക്ഷണം, ന്യൂഡില്‍സ്, ബര്‍ഗര്‍, പീറ്റ്സ, പഫ്സ്, മീറ്റ് റോള്‍, ഐസ് ക്രീം, മധുരപലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇനി സ്‌കൂളിലും പരിസരത്തും വില്‍ക്കാന്‍ പാടില്ല. സ്‌കൂളുകളില്‍ ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. കൂടാതെ ശുചിത്വവും ഉറപ്പുവരുത്തും. സ്‌കൂളുകളില്‍ ഭക്ഷണം വില്‍ക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തുകയും വേണം. സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന്റെ പരസ്യങ്ങള്‍ പാടില്ല. മാത്രമല്ല, വിദ്യാര്‍ത്ഥികളില്‍ സുരക്ഷിത ഭക്ഷണശീലം പ്രോത്സാഹിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.