Administrator - 13 November 2019
ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍ (മത്തി, അയല, ചൂര), ഫ്‌ളാക്‌സ് സീഡ്, സോയാബീന്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശക്തി പ്രദാനം ചെയ്യുന്നു. ജീവകം ബി, സി, സിങ്ക് അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. അതുമാത്രമല്ല, ഭീതിയുണ്ടാക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും നിയന്ത്രിച്ചുനിര്‍ത്തുന്നു. മുഴുധാന്യങ്ങള്‍, ഇലക്കറികള്‍, മറ്റു പച്ചക്കറികള്‍, നാരങ്ങാവര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി) ഉണങ്ങിയ പഴങ്ങള്‍ (ഈന്തപ്പഴം, ഉണക്കമുന്തിരി) നട്‌സ് (കപ്പലണ്ടി, ബദാം, കശുവണ്ടി, വാള്‍നട്ട്്) എന്നിവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.