Administrator - 13 November 2019
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, സ്‌നാക്‌സ്, ഫാസ്റ്റ് ഫുഡ്‌സ് എന്നിവ പരമാവധി ഒഴിവാക്കണം. മൈദ കൊണ്ടുണ്ടാക്കിയ കേക്ക്, കുക്കീസ് എന്നിവയും നിയന്ത്രിക്കണം. ഇവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവും നന്നല്ല. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുട്ടികളില്‍ ഉറക്കക്കുറവിനു കാരണമാകും. സമോസ, വടകള്‍, ബര്‍ഗര്‍, പേസ്റ്ററീസ് എന്നിവയ്ക്കു പകരം ബദാം, കശുവണ്ടി, പിസ്ത എന്നിവ കഴിക്കാം.