Administrator - 14 November 2019
നല്ല പച്ച നെല്ലിക്ക പാത്രത്തില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ കുഞ്ചുവിന് സഹിച്ചില്ല. ഉള്ളതില്‍ ഏറ്റവും വലുതെടുത്ത് ഒരു കടി. ചവച്ചു ഇറക്കുന്നതിനൊപ്പം അവന്റെ മുഖത്ത് ഭാവങ്ങല്‍ മാറിമറഞ്ഞു. ഒടുവില്‍ നാവില്‍ ചെറുമധുരവും. പുളിയുള്ള ഫലങ്ങള്‍ ഇങ്ങനെയാണ് ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. അത് രുചിയുടെ കാര്യത്തില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും. ജീവകം സി യുടെ കലവറയാണ് പോലും പുളിപ്പുള്ള പഴങ്ങള്‍. പുളിപ്പുള്ള ഫലങ്ങള്‍ക്കെന്താണിത്ര പ്രസക്തി? അതിലെന്താണടങ്ങിയിരിക്കുന്നത്? അതില്‍ ധാരാളം ഘടകസംയുക്തങ്ങള്‍ ഉണ്ട്. പച്ചക്കറികള്‍, പുളിരുചിയുള്ള ഫലങ്ങള്‍ എന്നിവയില്‍ സി ജീവകം ധാരാളമായി കാണുന്നു. ചൂട്, പ്രകാശം എന്നിവയേറ്റാല്‍ ജീവകം സി നശിച്ചുപോവും.
പച്ചക്കറികള്‍, ഫലങ്ങള്‍ എന്നിവ വേവിക്കുന്നതോടെ അതിലെ ജീവകം സി ഇല്ലാതാകുന്നു. നെല്ലിക്ക, നാരങ്ങ തുടങ്ങിയ ഫലങ്ങള്‍ അച്ചാറാക്കുതോടെ അവയിലെ ജീവകം സി നഷ്ടമാകുന്നു. ശരീരത്തിലുണ്ടാവുന്ന ജൈവരാസപ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് ജീവകങ്ങളാണെന്നു പറയാം. അസ്ഥി, തരുണാസ്ഥി, പല്ലുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും മുറിവുകള്‍ കരിയുവാനും ഇവയുടെ സാന്നിധ്യം വേണം. ചുവ രക്താണുക്കളുടെ നിര്‍മ്മാണം, വളര്‍ച്ച തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ജീവകം സിയുടെ സ്വാധീനമുണ്ട്. കുഞ്ചുവിന്റെ കൂടെ നമുക്കും ഇനി നെല്ലിക്ക ചവച്ചിറക്കാം.