Administrator - 14 November 2019
പഴങ്ങള്‍ കഴിയുന്നത്ര തൊലിയോടെ തന്നെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഏറ്റവും അധികം നാരുകള്‍ അടങ്ങിയിരിക്കുന്നത് തൊലിയിലാണ്. ഇപ്പോള്‍ ലഭ്യമാകുന്ന പഴങ്ങളിലെല്ലാം കീടനാശിനിയുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ തൊലിയോടെ കഴിക്കുതിനു മുമ്പ് ഇവ നന്നായി വൃത്തിയാക്കണം. ഉപ്പ്, മഞ്ഞള്‍പ്പൊടി, വാളന്‍ പുളി, വിനാഗിരി ഇവയിലേതെങ്കിലും ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചശേഷം പൈപ്പ് വെള്ളത്തില്‍ കഴുകിയെടുത്ത് വിഷാംശം കുറയ്ക്കാം.