Administrator - 14 November 2019
പ്രഭാതഭക്ഷണം ഏറ്റവും പോഷകമൂല്യമുള്ളതുതന്നെ തിരഞ്ഞെടുക്കണം. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങളാണ് ദഹനത്തിനു നല്ലത്. മാംസ്യം കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവ് കൂട്ടി കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് നിത്യേന 125 ഗ്രാം അന്നജം ആവശ്യമാണ്. ആവശ്യത്തിന് അന്നജം ലഭിക്കാതെ വന്നാല്‍ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട ഊര്‍ജത്തിനു പുറമെ തയമിന്‍, നിയാസിന്‍, പിരിഡോക്‌സിന്‍, സയനോകൊബാളമിന്‍ തുടങ്ങിയ ജീവകങ്ങള്‍ ഭക്ഷണത്തില്‍ കുറയുന്നു. ബി ജീവകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയാന്‍ കാരണമാകാറുണ്ട്. കൂടാതെ വികലമായ വ്യക്തിത്വത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളായ മിഥ്യാരോഗഭീതി, വിഷാദം, ഹിസ്റ്റീരിയ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാം.