Administrator - 11 January 2020
കുട്ടികളുടെ യോഗ
ഋതകൃഷ്ണ
യോഗാചാര്യ
ശ്രീഋഷി ഗ്ലോബല്‍ സെന്റര്‍ ഫോര്‍
യോഗ, മെഡിറ്റേഷന്‍ & കൗണ്‍സലിംഗ്
കേശവദാസപുരം, തിരുവനന്തപുരം
സംസ്‌കൃതത്തില്‍ ശശാങ്കനെന്നാല്‍ മുയല്‍ എന്നാണ് അര്‍ത്ഥം. വിശ്രാന്താവസ്ഥ പ്രദാനം ചെയ്യുന്ന ഒരു യോഗാസനമാണിത്. അരക്കെട്ടിന് അയവും ഉറപ്പും നല്‍കുന്നു. ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുന്നു.
പരിശീലിക്കേണ്ട രീതി
നില 1
വജ്രാസനത്തില്‍ നിവര്‍ന്നിരിക്കുക.
നില 2
കാല്‍മുട്ടുകള്‍ അല്പം അകലത്തിലാക്കുക.
നില 3
ശ്വാസം അകത്തേക്കെടുത്ത് ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തുക.
നില 4
ശ്വാസം പുറത്തേക്ക് വിടുന്നതോടൊപ്പം പരമാവധി മുന്നോട്ട് വളഞ്ഞ് ഇരുകൈകളും താഴെ പതിപ്പിക്കുക. തല താഴെ തൊടുവിക്കുക. നിതംബഭാഗം ഉയരാതിരിക്കാന്‍ ശ്രദ്ധിക്കണം.
നില 5
ഈ നിലയില്‍ ദീര്‍ഘമായി ശ്വസിക്കുക.
നില 6
ശ്വാസം അകത്തേക്കെടുത്ത് സാവധാനം നിവര്‍ന്നുവരിക.
നില 7
ശ്വാസം പുറത്തേക്ക് വിട്ട് വീണ്ടും മുന്നോട്ട് വളഞ്ഞ് കൈപ്പത്തികള്‍ നിലത്ത് പതിപ്പിച്ച് വിശ്രമിക്കുക.
നില 8
ശേഷം ഇരുകൈകളും ശരീരത്തിന്റെ അതത് വശങ്ങളില്‍ ചേര്‍ത്ത് വച്ച് ബാലാസനത്തില്‍ വിശ്രമിക്കുക.
നില 9
ശ്വാസം അകത്തേക്കെടുത്ത് താടി ഉയര്‍ത്താതെ നിവര്‍ന്നുവരിക.
നില 10
വജ്രാസനത്തില്‍ വിശ്രമിച്ച് സാധാരണ നിലയിലെത്തുക.