Administrator - 13 November 2019
സി. രാധാകൃഷ്ണന്
വിചാരിച്ച കാര്യം നടക്കാതെ വരൂമ്പോള്‍ നമുക്ക് സങ്കടമാണ്. മുടക്കം ആര്‍ക്കും ഇഷ്ടമല്ലല്ലോ. എന്നാല്‍, ഒരു കാര്യത്തിലും ഒരു മുടക്കവും ഇല്ലെന്നു വന്നാലോ? താന്‍ തൊട്ടതൊക്കെ പൊന്നാകണമെന്ന് ഒരു മനുഷ്യന് പ്രാര്‍ത്ഥിച്ച കഥ അറിയില്ലേ? ഫലമുണ്ടായി പക്ഷെ ഒരു ദിവസം കൊണ്ട് അയാളുടെ വീട്ടുക്കാരും കുട്ടികളും വളര്‍ത്തുമൃഗങ്ങളുമെല്ലാം സ്വര്ണ്ണപ്രതിമകളായി മാറി. കുടിക്കാനെടുത്ത വെള്ളവും വാരിയെടുത്ത ചോറും സ്വര്‍ണ്ണക്കട്ടിയായി. ഒന്നിനും ഒരു തടസവുമില്ലെങ്കില് ബലത്തിന് എതിര്ബലവുമുണ്ടാകില്ല. മുന്നോട്ടു വയ്ക്കുന്ന കാലടിയെ തടയാന്‍ ഉറച്ച ഭൂമി പോലുമുണ്ടാകില്ല.