Administrator - 14 November 2019
ചങ്ങാതിമാരായ രണ്ടു പൂച്ചകള്‍ക്ക് ഒരു ദിവസം ഒരു അപ്പം കിട്ടിയ കഥ കേള്‍ക്കണോ? അത് തുല്യമായി പങ്കുവയ്ക്കാന്‍ ഒരു മധ്യസ്ഥന്‍ വേണമെന്ന് അവര്‍ക്ക് തോന്നി. അവര്‍ തങ്ങള്‍ക്ക് പരിചയമുള്ള ഒരു കുരങ്ങിന്റെ അരികിലെത്തി.
കൗശലക്കാരനായ കുരങ്ങ് ഒരു പങ്ക് വലുതാക്കിയാണ് പങ്കിട്ടത്. പങ്കുകള്‍ ഒപ്പമാക്കാന്‍ ആ വലിയ പാതിയില്‍ നിന്ന് ഒരു തുണ്ട് കുരങ്ങന്‍ കടിച്ചുതിന്നു. അപ്പോള്‍ ആ പാതി മറ്റേതിനേക്കാള്‍ ചെറുതായി. അതിനാല്‍ മറ്റേ പാതിയില്‍ നിന്ന് ഒരു തുണ്ട് കടിച്ചു തിന്നു. അങ്ങനെയങ്ങനെ അപ്പം തീര്‍ന്നു. മണ്ടാരായ പൂച്ചകള്‍ അന്യോന്യം നോക്കി സങ്കടപ്പെട്ടു. ഒരു കാര്യം അവര്‍ക്കു മനസ്സിലായി. ഒരു മൂന്നാമന്റെ ന്യായബോധത്തേക്കാള്‍ നല്ലത് സൗഹൃദവും സ്‌നേഹവുമാണ് എന്തു പങ്കിടാനും.