Administrator - 11 January 2020
വിജയവഴി
ഒരിക്കല്‍ സ്പ്രിംഗ്ഫീല്‍ഡിലുള്ള ഒരു സ്്ത്രീ തന്റെ കുട്ടികളെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ഭവനം കാണിക്കാന്‍ കൊണ്ടുപോയി. ലിങ്കനെക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ അവര്‍ തന്റെ കുട്ടികളോടു പറഞ്ഞു.ലിങ്കണെക്കുറിച്ച് വളരെ നല്ല അഭിപ്രായവുമായിട്ടായിരുന്നു അന്ന് കുട്ടികള്‍ മടങ്ങിപ്പോയത്. പിന്നീടൊരിക്കല്‍ രാത്രി ഈ സ്ത്രീയും കുട്ടികളും ലിങ്കന്റെ വീടിനു മുന്നില്‍ക്കൂടി കടന്നുപോകാനിടയായി. കൊച്ചുകുട്ടികളിലൊരാള്‍ പറഞ്ഞു: അമ്മേ നോക്കൂ, വീടിനുള്ളിലെ ലൈറ്റ് കെടുത്താതെയാണ് ലിങ്കണ്‍ പോയത്. ' ഇതു കേട്ടയുടനെ അമ്മ പറഞ്ഞു; ശരിയാണ് നമുക്ക് പ്രാകാശം ലഭിക്കാന്‍വേണ്ടി അദ്ദേഹം തന്റെ ലൈറ്റുകള്‍ കെടുത്താതെയാണ് പേയത്. ലിങ്കണ്‍ വെടിയേറ്റു മരിച്ചിട്ട് നൂറ്റാണ്ടിലേറെയായി. എങ്കിലും അദ്ദേത്തിന്റെ വീട്ടില്‍ രാത്രി ഇപ്പോഴും പ്രകാശം കാണാം. ആരും താമസിക്കുന്നില്ലെങ്കിലും ആ വീട്ടിലെ വിളക്കുകള്‍ ഒരിക്കലും കെടുത്താറില്ല. ലിങ്കന്റെ ജീവിതമാതൃക ഇന്നും മറ്റുള്ളവര്‍ക്കും പ്രകാശം പരത്തുന്നു എന്നതിന്റെ സൂചനയായി ആ വിളക്കുകള്‍ എപ്പോഴും കത്തിനില്ക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തല്‍ പ്രകാശം പരത്താനായി നാം എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ? നമ്മുടെ നല്ല മാതൃകയിലൂടെയും ബോധപൂര്‍വ്വമായ പെരുമാറ്റത്തിലൂടെയും മറ്റുള്ളവര്‍ക്ക് പ്രചോദനവും ശക്തിയും നല്കാന്‍ നമുക്കു സാധിക്കുമെന്നതാണ് വസ്തുത.