Administrator - 29 February 2020
വിജയവഴി
കുരങ്ങന്മാര്‍ കൂട്ടമായി വീടിനു മുകളില്‍ ഇരുന്ന് ഡാന്‍സ് കളിക്കാന്‍ തുടങ്ങി. കുരങ്ങന്മാരുടെ കസര്‍ത്തുകണ്ട് നാട്ടുകാരും വീട്ടുക്കാരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഇതുകണ്ട കഴുത അടുത്ത ദിവസം കഷ്ടപ്പെട്ട് ഒരുവിധത്തില്‍ വീടിനുമുകളില്‍ വലിഞ്ഞു കയറി. തകര്‍പ്പന്‍ ഡാന്‍സ് തുടങ്ങി. ഓടുകള്‍ ഓരോന്നായി പൊട്ടിവീഴാന്‍ തുടങ്ങി. ദേഷ്യം വന്ന ഉടമസ്ഥന്‍ കഴുതയെ താഴെയിറക്കി കഴുതയെ പൊതിരെ തല്ലി. വിഷമത്തോടെ കഴുത ചോദിച്ചു, 'ഇന്നലെ കുരങ്ങന്മാര്‍ ഡാന്‍സ് കളിച്ചപ്പോള്‍ നിങ്ങള്‍ ചിരിച്ചില്ലോ? എന്നോടെന്താ ഇങ്ങനെ.'
ജീവിക്കാന്‍ സാമാന്യബുദ്ധി ആവശ്യമാണ്. അത് അറിവില്‍ നിന്നും അനുഭവത്തില്‍ നിന്നും കിട്ടുന്നതാണ്. മറ്റുള്ളവര്‍ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കുമായിക്കൂടാ എന്നത് പ്രചോദനാത്മകചിന്ത തന്നെ. പക്ഷേ, നമ്മുടെ കഴിവുകളെ നാം തന്നെ തിരിച്ചറിയണം. സ്വയം വിശകലനം ആത്യാവശ്യമാണ്. നമ്മുടെ ജീവിതത്തെ, സാഹചര്യങ്ങളെ മറ്റുള്ളവരുടെ അളവുകോല്‍ കൊണ്ട് അളക്കരുത്.