Administrator - 13 November 2019
കേരളത്തില്‍ ഏറ്റവും നീളം കൂടിയതും ജലസമൃദ്ധവുമായ നദി പെരിയാറാണ്. 244 കീലോമീറ്റര്‍ ആണ് പെരിയാറിന്റെ നീളം. ശിവഗിരിമലയില്‍ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ടു കായലില്‍ പതിക്കുന്നു. കട്ടപ്പനയാര്‍, മുല്ലയാര്‍, പെരുന്തുറയാര്‍, മുതിരപ്പുഴ, തൊട്ടിയാര്‍, ഇടമലയാര്‍ എന്നിവയാണ് പ്രധാന പോഷകനദികള്‍. ആലുവയില്‍ എത്തുമ്പോള്‍ മംഗലപ്പുഴ, മാര്‍ത്താണ്ഡപ്പുഴ എന്നിങ്ങനെ രണ്ടായി തിരിയുന്നു.
കാലടി, ആലുവ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന പെരിയാറിന് സാംസ്‌കാരിക പ്രധാന്യം കൂടിയുണ്ട്. ഏറ്റവും അധികം അണക്കെട്ടുകള്‍ ഉള്ളത് പെരിയാറിനാണ്. കേരളത്തില്‍ ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ട ജലം ലഭിക്കുന്നത് പെരിയാറ്റില്‍ നിന്നാണ്.