Administrator - 13 November 2019
പലനിറത്തിലും വലിപ്പത്തിലുമുള്ള മീനുകള്‍ കൂട്ടുകാര്‍ക്ക് എന്നും കൗതുകമാണല്ലേ? മീനുകള്‍ക്ക് എത്ര വയസ്സായി എന്നു നോക്കാറുണ്ട്. മീനുകളുടെ പ്രായമറിയാന്‍ വഴിയുണ്ട്. മീനുകളുടെ ചെവിക്കകത്തുള്ള ഓട്ടോലിത്ത് എന്ന ഭാഗമെടുത്ത് അതിലെ പാളികളുടെ എണ്ണം നോക്കിയാല്‍ മതി. പ്രായം കൂടുന്നതിന് അനുസരിച്ച് ഓട്ടോലിത്തിലെ പാളികളുടെ എണ്ണം കൂടിക്കൂടി വരും.
ശുദ്ധജല തടാക മത്സ്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. അവയ്ക്ക് ഏകദേശം 26 വര്‍ഷം ആയുസ്സുണ്ടെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ വടക്കേ അമേരിക്ക, കാനഡ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ബിഗ്മൗത്ത് ബഫലോ എന്നറിയപ്പെടുന്ന മീനുകളെ പരിശോധിച്ച ഗവേഷകര്‍ അന്തംവിട്ടുപോയി. കൂട്ടത്തിലൊരു മീനിന് 112 വയസ്സ്. അടിപൊളി അല്ലേ. കടല്‍ മത്സ്യങ്ങളില്‍ ഏറ്റവും ആയുസ്സുള്ളത് ഗ്രീന്‍ലാന്‍ഡ് ഷാര്‍ക്കിനാണ്. നൂറ്റാണ്ടുകളാണ് ഗ്രീന്‍ലാന്‍ഡ് ഷാര്‍ക്കിന്റെ പ്രായം.