Administrator - 13 November 2019
കേരളത്തിന്റെ സംസ്ഥാന ചിത്രശലഭമായി തെരഞ്ഞെടുത്ത ബുദ്ധമയൂരിയുടെ വിശേഷങ്ങള്‍ കൂട്ടുകാര്‍ക്ക് അറിയണ്ടേ. ചിത്രശലഭങ്ങളില്‍ ഏറ്റവും വലുപ്പവും ഭംഗിയും ഉള്ളവ കിളിവാലന്‍ ചിത്രശലഭങ്ങള്‍ എന്നു വിളിക്കുന്ന പാപ്പിലിയോണിഡ കുടുംബത്തിലാണ് ബുദ്ധമയൂരിയും. വെയിലത്ത് പറക്കുമ്പോള്‍ സുന്ദരികളായ ഇവര്‍ക്ക് വിവിധ നിറങ്ങളാണ്. വെയിലില്‍ തിളങ്ങുമ്പോള്‍ മയില്‍പ്പീലിയോട് സാമ്യം തോന്നുന്നതിനാലാണ് ബുദ്ധമയൂരി എന്ന് വിളിക്കുന്നത്. അതിവേഗത്തില്‍ പറക്കാന്‍ ഇവര്‍ക്കു കഴിയും.
പശ്ചിമഘട്ടത്തില്‍ വടക്ക് മഹാരാഷ്ട്ര മുതല്‍ മധ്യകേരളം വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്. പൂമ്പാറ്റകളെ അലങ്കാര ആവശ്യങ്ങള്‍ക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതില്‍ പാവം ബുദ്ധമയൂരിയും ഇരയാകുന്നു. മുള്ളിലം അഥവാ മുള്ളിലവ് എന്ന മരത്തിന്റെ ഇലകളാണ് ഭക്ഷണം.
ചിത്രശലഭങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ പ്രകൃതിയോട് ചെയ്യുന്ന തെറ്റായ പ്രവൃത്തികളാണ് അതിന് കാരണം. കൂട്ടുകാരെ പൂമ്പാറ്റകള്‍ക്ക് തേനുണ്ണുവാനാവശ്യമായ പൂച്ചെടികല്‍ നട്ട് നമുക്കവയെ സംരക്ഷിക്കാം.