Administrator - 14 November 2019
രാജ്യത്തെ ഏറ്റവും മികച്ച കടുവാസങ്കേതം കേരളത്തില്‍
ഇന്ത്യയില്‍ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 2014 ല്‍ 2226 കടുവകളാണുണ്ടായിരുന്നത്. 2018 ല്‍ കടുവകളുടെ എണ്ണം 2967 ആയി വര്‍ദ്ധിച്ചു. 2006 ല്‍ വെറും 1411 കടുവകളാണ് ഉണ്ടായിരുന്നത്. 12 വര്‍ഷം കൊണ്ട് കടുവകളുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയില്‍ 21 സംസ്ഥാനങ്ങളിലാണ് കടുവകളുള്ളത്. ഈ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യയില്‍ പതിനെട്ടു സംസ്ഥാനങ്ങളിലായി 50 കടുവാസങ്കേതങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കടുവ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്-526 കടുവകള്‍. രാജ്യത്തെ ഏറ്റവും മികച്ച കടുവാസങ്കേതം എന്നബഹുമതി കേരളത്തിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനു ലഭിച്ചു. അങ്ങനെ രാജ്യത്തെ മികച്ച കടുവാസംരക്ഷണ സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തം.