Administrator - 14 November 2019
നീ നിന്റെ പപ്പയെപ്പോലെ തന്നെയാ... നിന്നെ കണ്ടാല്‍ മരിച്ചുപോയ വല്ല്യമ്മച്ചിയെപ്പോലെയാ... കൂട്ടുകാരേ, നിങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ ഇങ്ങനെ പറയാറില്ലേ? ഇതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വല്ല്യമ്മച്ചിയുടെ അല്ലെങ്കില്‍ പപ്പയുടെ അതേ രൂപം കിട്ടിയതിനു പിന്നില്‍ ജീനുകളാണ്.
ജീനുകളെപ്പറ്റി കേട്ടിട്ടുണ്ടോ? എങ്കില്‍ കേട്ടോളൂ... പാരമ്പര്യ സ്വഭാവത്തെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന യൂണിറ്റുകളാണ് ജീനുകള്‍. ജീനുകള്‍ ഉണ്ടാകുന്നത് ഡിഎന്‍എകള്‍ ചേര്‍ന്നാണ്. മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വഭാവസവിശേഷതകള്‍ ലഭിക്കുന്നത് ജീനുകളിലൂടെയാണ്. 1940 കളില്‍ ഓസ്വാള്‍ഡ് ആവറി എന്ന ശാസ്ത്രജ്ഞനാണ് ജീനുകളെയും ഡിഎന്‍എയും കുറിച്ച് പഠനം നടത്തിയത്. നിങ്ങളുടെ മാതാപിതാക്കളുടെ സവിശേഷതകള്‍ നിങ്ങള്‍ക്ക് കിട്ടിയത് എങ്ങനെയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ.