Administrator - 14 January 2020
ഗാന്ധിജി, കൂട്ടുകാരുടെ പ്രിയപ്പെട്ട ബാപ്പുജി. അദ്ദേഹം നല്‍കിയ സന്ദേശങ്ങള്‍ക്കും ജീവിതരീതിക്കും ഇന്നും ഏറെ പ്രാധാന്യമുണ്ട്. ബാപ്പുവിന്റെ അസാധാരണമായ പാത പിന്തുടര്‍ന്ന, ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഗാന്ധിയന്മാരെപ്പറ്റി അറിയാം.
അമേരിക്കന്‍ ഗാന്ധി- വിവേചനം അനുഭവിച്ചുകൊണ്ടിരുന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാര്‍ഗത്തില്‍ പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ആണ് അമേരിക്കന്‍ ഗാന്ധി.
ആഫ്രിക്കന്‍ ഗാന്ധി- ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായ്, ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ സംഘടിപ്പിച്ച് അക്രമരഹിതമായി പൊരുതിയ നെല്‍സണ്‍ മണ്ടേലയാണ് ആഫ്രിക്കന്‍ ഗാന്ധി.
കെനിയന്‍ ഗാന്ധി- വിദേശികള്‍ കോളനിയാക്കി അടിച്ചമര്‍ത്തിയ ആഫ്രിക്കന്‍ രാജ്യമായ കെനിയയെ മോചിപ്പിച്ച ജോ മോ കെനിയാറ്റ.
അതിര്‍ത്തി ഗാന്ധി- ഗാന്ധിജിയുമായി അടുപ്പവും ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ച ജീവിതവും ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാനെ അതിര്‍ത്തി ഗാന്ധി എന്ന വിശേഷണത്തിന് അര്‍ഹനാക്കി.
ശ്രീലങ്കന്‍ ഗാന്ധി- ശ്രീലങ്കന്‍ സാമൂഹിക പ്രവര്‍ത്തകനായ അഹംഗമാഖേ തുടര്‍ അരിയരത്‌ന
ആധുനിക ഗാന്ധി- ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകനായ ബാബാ ആംതെ
കേരള ഗാന്ധി - സ്വാതന്ത്ര്യസമര പോരാളിയും ഗാന്ധിയനും സോഷ്യലിസ്റ്റും ആയിരുന്നു, കെ. കേളപ്പന്‍.