Administrator - 14 January 2020
ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്... പാടി വരുന്നുണ്ടേ
ക്രിസ്മസ് ആഘോഷവേളയില്‍ ജിംഗില്‍ ബെല്‍സ്... പാടി കുമ്പകുലുക്കി വരുന്ന സാന്താ ആരാണെന്ന് അറിയണ്ടേ? മഞ്ഞുപോലെ വെളുത്ത താടിയും ചുവന്ന കോട്ടും തൊപ്പിയുമണിഞ്ഞ്, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് പപ്പ നാലാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസാണ്. ഡച്ചുകാരാണ് നിക്കോളാസിനെ സാന്തയായി ചിത്രീകരിച്ചുതുടങ്ങിയത്. പിന്നീട് ഡച്ച് കോളനികളിലൂടെ ഈ രീതി വ്യാപകമായി. ഡിസംബര്‍ ആറിനാണ് നിക്കോളസിന്റെ അനുസ്മരണദിനം. സെന്റ് നിക്കോളസ് ലോപിച്ചാണ് സാന്താക്ലോസായത്. ഇന്ന് സാന്താക്ലോസ്, ക്രിസ്മസ് പപ്പ, ക്രിസ്മസ് അപ്പൂപ്പന്‍, അങ്കില്‍ സാന്താ, സാന്റാ, പാപ്പാഞ്ഞി എന്നിങ്ങനെ പല പേരുകളില്‍ വിളിക്കുന്നു.
ആംഗ്ലോ അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്താക്ലോസിന്റെ വരവ് പ്രത്യേക രീതിയിലാണ്. ശൈത്യമാനുകള്‍ വലിക്കുന്ന വണ്ടികളിലാണ് ക്രിസ്മസ് തലേന്ന് സാന്താ എത്തുന്നത്. വീടുകളുടെ ചിമ്മിനികളിലൂടെ എത്തുന്ന സാന്താ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകും. ക്രിസ്മസ് നാളുകളില്‍ വീടുകളിലെ ചിമ്മിനികളും ശൈത്യമാനുകളെയും അലങ്കരിക്കുന്നരീതി അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലുമുണ്ട്.