Administrator - 03 February 2020
കേരളത്തിന്റെയും അരുണാചല്‍പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍.
മലകളില്‍ പ്രതിദ്ധ്വനിക്കുന്ന ശബ്ദവും ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമ്പുഴക്കി എന്ന പേര് സമ്മാനിച്ചത്.
ഏകദേശം 50 വര്‍ഷമാണ് ആയുസ്.
കേരളത്തില്‍ നെല്ലിയാമ്പതി, അതിരപ്പള്ളി- വാഴച്ചാല്‍, ചെന്തുരുണി കാടുകളിലാണ് പ്രധാനമായും കാണപ്പെടുന്നത്.
ഏഷ്യയില്‍ത്തന്നെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്.
പെണ്‍വേഴാമ്പലിന് ആണിനെക്കാള്‍ വലിപ്പം കുറവാണ്. ആണിന് ചുവന്നതും പെണ്ണിന് നീല കലര്‍ന്ന വെളുത്ത കണ്ണുമാണുള്ളത്.
പഴങ്ങള്‍, പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.
കൂട്ടമായാണ് വേഴാമ്പലുകള്‍ കഴിയുന്നത്. ഒരു കൂട്ടത്തില്‍ ഇരുപതില്‍ താഴെ വേഴാമ്പലുകള്‍ ഉണ്ടാകും.
തലയില്‍ കറുപ്പും മഞ്ഞയും കലര്‍ന്ന തൊപ്പിയാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത.