Administrator - 03 February 2020
പ്രായത്തിലൊക്കെ എന്തുകാര്യം? പതിമൂന്നുകാരനായ അമര്‍ സാത്വിക് പഠിപ്പിക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ! രണ്ട് ലക്ഷത്തിലധികം വരിക്കാറുള്ള യൂടൂബ് ചാനലിലെ ഗുരുവാണ് ഈ കൊച്ചുമിടുക്കന്‍. യുപിഎസ്സി അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണ് അമറിന്റെ ശിഷ്യ•ാര്‍.
രാജ്യങ്ങളുടെയും പുഴകളുടെയും പേരുകള്‍, അവയുടെ സ്ഥാനങ്ങള്‍, ഭൂമിശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ പഠിക്കാനുള്ള തന്ത്രങ്ങള്‍ എന്നിവയാണ് ചാനലില്‍ പങ്കുവയ്ക്കുന്നത്. 30 വീഡിയോകള്‍ കൊണ്ട് അമര്‍ നേടിയെടുത്തത് ഒന്നേകാല്‍ കോടിയിലേറെ കാഴ്ചക്കാരെയാണ്.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ പിതാവ് ഗോവര്‍ദ്ധന്‍ ആചാരി തൊഗിടിയാണ് മകനെ ഈ ട്രിക്കുകള്‍ പഠിപ്പിക്കുന്നത്. അധ്യാപകര്‍ക്കായി പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഗോവര്‍ദ്ധന്‍ തയ്യാറാക്കുന്നതാണ് ഈ ട്രിക്കുകള്‍. അച്ഛനെ അനുകരിച്ച് അമര്‍ പഠിപ്പിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി യൂടുബിലിട്ടതോടെയാണ് അമറും അമറിന്റെ ക്ലാസ്സും വൈറലായത്.
പുതിയ വീഡിയോകള്‍ പകര്‍ത്താനും പരിശീലനത്തിനും അമറിനൊപ്പം സഹോദരനും ഉണ്ട്. അച്ഛന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ രണ്ട് മക്കളും അറിവിന്റെ ലോകത്ത് പറക്കുകയാണ്.