Administrator - 05 February 2020
ബി.സി. എന്നും എ.ഡി. എന്നും കൂട്ടുകാര്‍ കേട്ടിട്ടില്ലേ? ക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കിയാണ് ബിസി, എഡി എന്ന കാലഗണന. ബിസി എന്നാല്‍ ക്രിസ്തുവിന് മുമ്പ് (Before Christ) എന്നര്‍ത്ഥം. എഡി എന്നാല്‍ അന്നോ ഡൊമിനി എന്നാണ്. ലാറ്റിന്‍ വാക്കുകളായ അന്നോ ഡൊമിനിയുടെ അര്‍ത്ഥം 'നമ്മുടെ യജമാനന്റെ വര്‍ഷത്തില്‍' (In the year of our Lord) എന്നാണ്. ഈ കലണ്ടറില്‍ പൂജ്യം ഇല്ല. അതായത് ബിസി 1 കഴിഞ്ഞയുടന്‍ എഡി 1 തുടങ്ങുന്നു. അവരോഹണക്രമത്തിലാണ് ബിസിയുടെ കാലഗണന. എഡി ആരോഹണക്രമത്തിലും. അതായത്, 3 ബിസി, 2 ബിസി, 1 ബിസി-എഡി 1, എഡി 2, എഡി 3 എന്നിങ്ങനെ. എഡി വര്‍ഷത്തിനു മുമ്പും ബിസി വര്‍ഷത്തിനു ശേഷവും എഴുതും. ഉദാഹരണത്തിന്, എഡി 2000, 2000 ബിസി. ആറാം നൂറ്റാണ്ടില്‍, റോമന്‍ പുരോഹിതനായിരുന്ന ഡിയൊണീഷ്യസ് എക്സിഗസ് ആണ് ക്രിസ്തുവിന്റെ ജനനം നടന്നെന്നു കരുതുന്ന വര്‍ഷം കണക്കാക്കി അന്നോ ഡൊമിനി ഉപയോഗിച്ചുതുടങ്ങിയത്.