Administrator - 13 November 2019
അമേരിക്കയില്‍ കൃത്രിമ സൂര്യന്‍! അതിശയം തോന്നുന്നു, അല്ലേ. എന്നാല്‍, കേട്ടോളൂ. സൗരവാതകങ്ങളെക്കുറിച്ച് പഠിക്കാനാണ് യുഎസിലെ വിസ്‌കോന്‍സെന്‍മാഡിസന്‍ സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ബിഗ് റെഡ് ബോള്‍ എന്ന് പേരിട്ട് കൃത്രിമ സൂര്യനെ നിര്‍മ്മിച്ചത്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉത്ഭവിക്കുന്ന വൈദ്യുത ചാര്‍ജ്ജുള്ള കണികകളുടെ പ്രവാഹമാണ് സൗരവാതം.
മൂന്ന് മീറ്റര്‍ ചുറ്റളവുള്ള ഗോളത്തിന്റെ നടുക്ക് ശക്തമായ കാന്തം ഘടിപ്പിച്ച് അതിലേക്ക് ഹീലിയം പോലുള്ള വാതകങ്ങള്‍ നിറച്ചാണ് സംഘം സൂര്യനിലേതിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്. ജര്‍മ്മനിയും ചൈനയും ഇതിനുമുമ്പ് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി സൂര്യനെ സൃഷ്ടിച്ചിട്ടുണ്ട്.