Administrator - 13 November 2019
ഒരു ജീവിയുടെ വംശനാശം മറ്റൊന്നിനു ഭീഷണിയാവും. അതിനൊരു ഉദാഹരണം ഇതാ. മൗറീഷ്യന്‍ ദ്വീപുകളില്‍ കാണപ്പെട്ടിരുന്ന പക്ഷികളാണ് ഡോഡോ. നാവികരുടെ ഭക്ഷണമായിരുന്നു ഇവ. ഭക്ഷണത്തിനായി ഡോഡോകളെ വ്യാപകമായി കൊന്നൊടുക്കി. ഫലമോ, 1681 ഓടെ ഡോഡോ പക്ഷി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി.
ഡോഡോ പക്ഷികളുടെ നാശം ഒരു സസ്യത്തിന്റെ നിലനില്‍പ്പിനും ഭീഷണിയായി. കാല്‍വരിയ എന്നാണ് ആ സസ്യത്തിന്റെ പേര്. ഡാഡോ പക്ഷിയുടെ ഉദരത്തിലൂടെ കടന്നെത്തിയാല്‍ മാത്രമേ കാല്‍വേരിയ ചെടിയുടെ വിത്തുകള്‍ മുളപൊട്ടൂ. ഇപ്പോള്‍ മനസിലായില്ലേ, ഒരു ജീവിയുടെ നാശം മറ്റൊരു ജീവിയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.