Administrator - 13 November 2019
രാഷ്ട്രപതി ഭവന് ഉണരുന്നത് ഇന്ത്യാഗേറ്റ് കണികണ്ടുകൊണ്ടാണ്. രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ധീരജവാന്മ്മാരുടെ സ്മാരകമാണ് ഇന്ത്യാഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 13,516 ജവാ•ാരുടെ പേരു കൊത്തിയ ഇഷ്ടികകള്‍ കൊണ്ടാണ് 42 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്മാരകം പണികഴിപ്പിച്ചിട്ടുള്ളത്. അജ്ഞാതനായ ഒരു ഭടന്റെ തോക്കും ഹെല്‍മറ്റും കെടാവിളക്കിന് മുമ്പില്‍ കാണാനാകും. നാടിനുവേണ്ടി പടപൊരുതുന്നവര്‍ക്ക് മരണമില്ല എന്ന് ഇന്ത്യാഗേറ്റ് ഓര്‍മ്മിപ്പിക്കുന്നു.